യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ 100 രൂപ ചലഞ്ചുമായി ചികിത്സാ സമിതി

രാജപുരം: പൂടംകല്ല് മുണ്ടമാണിയിലെ രാജീവ് എം.വിജയന്‍(42) മൈലോമ(മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന കാന്‍സര്‍) രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മാസത്തിലധികമായി തലച്ചോറില്‍ രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ചികിത്സാ മംഗളൂരുവിലെ കെ.എം.സി. ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. നിലവില്‍ രണ്ട് മേജര്‍ സര്‍ജറിയടക്കം നടത്തിക്കഴിഞ്ഞു. ഇതിനകം 20 ലക്ഷത്തിലധികം രൂപ ഹോസ്പിറ്റലില്‍ ബില്ലായി കഴിഞ്ഞു. രാജീവന്‍ ചികിത്സാ സഹായ സമിതിക്ക് ലഭിച്ച 6.50 ലക്ഷവും ഉള്‍പ്പെടെ 9.50 ലക്ഷം രൂപ കുടുംബം ഹോസ്പിറ്റലില്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ഹോസ്പിറ്റല്‍ ബില്ലടക്കാനും ചികിത്സയ്ക്കുമായി ലക്ഷങ്ങള്‍ വേണം. സമിതിക്ക് ലഭിച്ച തുകയില്‍ നിലവില്‍ 146555 രൂപ മാത്രമാണ് ബാക്കിയുള്ളത്. ഒരു മാസത്തിനിടെ പ്രാദേശികമായും സുഹൃത്തുക്കള്‍ വഴിയുമുള്ള സഹായം പരമാവധി ലഭിച്ചിട്ടുണ്ട് കഴിഞ്ഞു. ആ സഹായമൊന്നും തികയാത്ത സാഹചര്യത്തില്‍ ചുരുങ്ങിയത് ഒരാളില്‍ നിന്നും നൂറ് രൂപയെങ്കിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നൂറ് രൂപ ചലഞ്ച് എന്ന പേരില്‍ ചികിത്സാ സഹായ ശേഖരണത്തിന് ചികിത്സാ സഹായ സമിതി തുടക്കമിടുകയാണ്. നിര്‍ധന യുവാവിന്റെ ജീവന്‍ തിരിച്ച് പിടിക്കാനാവശ്യമായപണം കണ്ടെത്തുന്നതിന് സഹായങ്ങള്‍ ചെയ്യണമെന്ന് ചിക്ത്സ കമ്മിറ്റി അറിയിച്ചു.
ക്യു ആര്‍ കോഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ ഇതിനൊപ്പം ചേര്‍ക്കുന്നു.

Account: 40663101044418.
IFSC CODE: KLGB0040663.
(കേരള ഗ്രാമിണ്‍ ബാങ്ക് രാജപുരം ശാഖ).
രാജീവന്‍ ചികിത്സ സഹായ സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്തംഗം സി. രേഖ, കണ്‍വീനര്‍ ഷാലു മാത്യു, ട്രഷറര്‍ ബി.രത്‌നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *