നീലേശ്വരം: പള്ളിക്കര സെന്റ് ആന്റ്‌സ് സ്‌കൂള്‍ ആതിഥ്യമരുളുന്ന 68-ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. സംഘാടക സമിതി ചെയര്‍മാന്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പിപി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയില്‍ സന്ദീപ് വാര്യര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരായ മീനാകുമാരി, കെ സുജാത, നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സന്ധ്യ, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ സതീശന്‍, ഇ കെ ചന്ദ്രന്‍, ഇ ചന്ദ്രമതി, ഷമീന മുഹമ്മദ്,ഹൊസ്ദുര്‍ഗ്എ.ഇ.ഒ കെ.സുരേന്ദ്രന്‍,പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം , ബി പി സി നികേഷ് മാടായി എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ ജെസ്സിജോര്‍ജ് സ്വാഗതവും ഉഷ അരയാക്കില്‍ നന്ദിയും പറഞ്ഞു. പത്തുവരെ നിലനില്‍ക്കുന്ന മേളയില്‍ സബ് ജില്ലയിലെ 83 സ്‌കൂളുകളില്‍ നിന്നും 2814 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും