രാജപുരം: ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും പ്രാണവായുവായ വോട്ടവകാശം സംരക്ഷിക്കുന്നതിനായി സംഘടിപ്പിച്ച ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
?കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെയും രാഷ്ട്രീയ വേട്ടയാടലുകള്‍ക്കെതിരെയും ശക്തമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നത്.
?പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സന്തോഷ് ചാക്കോ, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ , വൈസ് പ്രസിഡന്റ് എം. എം. സൈമണ്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. നാരായണന്‍ ,
?യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനോദ് കപ്പിത്താന്‍, എം. കെ. മാധവന്‍ നായര്‍, ബി. അബ്ദുള്ള, ഒ. ടി. ചാക്കോ, സിജോ ടി. ചാമക്കാല, രേഖ സി., എന്‍. എം. കുഞ്ഞമ്പു, സി. കെ. ഉമ്മര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.