രാജപുരം: ബാലസംഘം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പരിപാടി റോളര്‍ സ്‌കേറ്റിംഗ് ഡെമോ ബാലസംഘം പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാനം വില്ലേജ് കമ്മിറ്റിയില്‍ വെച്ച് നടത്തി . ബാലസംഘം പനത്തടി ഏരിയ പ്രസിഡണ്ട് അര്‍ഷ അധ്യക്ഷത വഹിച്ചു. ബാലസംഘം സംസ്ഥാന പ്രസിഡണ്ട് പ്രവിഷാ പ്രമോദ് ഉദ്ഘാടനം ചെയ്തു. പനത്തടി ഏരിയ കണ്‍വീനര്‍ സുരേഷ് വയമ്പില്‍ , കാസര്‍ഗോഡ് ജില്ലാ കോഡിനേറ്റര്‍ കവിതാ കൃഷ്ണന്‍, സിപി ഐ (എം) ഏരിയ കമ്മിറ്റി അംഗം ബാനം കൃഷ്ണന്‍, എല്‍സി അംഗം ഭാസ്‌കരന്‍, ബാനം വില്ലേജ് കോഡിനേറ്റര്‍ രാമകൃഷ്ണന്‍ ഇ എന്നിവര്‍ സംസാരിച്ചു. ബാനം വില്ലേജ് കണ്‍വീനര്‍ സജി കുമാര്‍ സ്വാഗതവും ബാനം വില്ലേജ് സെക്രട്ടറി കൃഷ്ണജ നന്ദിയും പറഞ്ഞു.