കാസര്‍കോട് പുരാതത്വ സര്‍വേ: ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

കേരള പുരാവസ്തു വകുപ്പും ഉദുമ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജും ചേര്‍ന്ന് സംഘടിപ്പിച്ച ‘കാസര്‍കോട് പുരാതത്വ സര്‍വേ 2026 -ചരിത്ര സെമിനാര്‍’ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. കെ.ജി മകേഷ് ഉദ്ഘാടനം ചെയ്തു. പുരാവസ്തു വകുപ്പ് സര്‍വേ കോഓഡിനേറ്റര്‍ കെ. കൃഷ്ണരാജ് ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന വിവിധ അക്കാദമിക് സെഷനുകളില്‍ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പി.ജി ചരിത്രവിഭാഗം മുന്‍ മേധാവി ഡോ. ജയശ്രീ നായര്‍, കേര (KERA) പ്രോജക്ട് സോഷ്യല്‍ എക്സ്പേര്‍ട്ട് ഡോ. ജയനേഷ്, ഉദുമ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. വിനോയ് ജോസഫ്, പ്രാദേശിക ചരിത്ര ഗവേഷകന്‍ സതീശന്‍ കാളിയാനം ബിരിക്കുളം എന്നിവര്‍ വിഷയാവതരണം നടത്തി.

വിവിധ സെഷനുകളില്‍ കാസര്‍കോട് ഗവ. കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. കെ പ്രകാശ് കുമാര്‍, മാടായി കോഓപറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്രവിഭാഗം അസി. പ്രൊഫസര്‍മാരായ ഡോ. എം.സി ഷാലിമ, ഡോ. ജി ദീപ, പയ്യന്നൂര്‍ കോളേജ് ചരിത്രവിഭാഗം മേധാവി കെ.എം ദിലീപന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് റിസര്‍ച്ച് ഓഫീസര്‍ ഡോ. എ. അരുണ്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *