ജെഷിന് കൈത്താങ്ങായി പാലക്കുന്ന് ‘തുളസി കതിര്‍’ കൂട്ടായ്മയുടെ സാന്ത്വനം

പാലക്കുന്ന്: കരള്‍ രോഗ ബാധിതനായ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥി ജെഷിന്റെ ചികിത്സയ്ക്കായി പാലക്കുന്ന് തുളസികതിര്‍ കൂട്ടായ്മ സ്വരൂപിച്ച 160000 രൂപ പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട് പടിഞ്ഞാറ്റ തിരുമുന്‍പില്‍ ആചാര സ്ഥാനികരും ഭരണ സമിതി അംഗങ്ങളും കൂട്ടായ്മ അംഗങ്ങളും സന്നിഹിതരായ ചടങ്ങില്‍ സുനീഷ് പൂജാരി കൈമാറി. കരള്‍മാറ്റ ശസ്ത്രക്രിയ അനിവാര്യമായ സാഹചര്യത്തില്‍ നാട്ടുകൂട്ടായ്മകള്‍ ജെഷിന് വേണ്ടി പണം സ്വരൂപിച്ചു വരികയാണ്. അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് നാലര ലക്ഷത്തിലേറെ രൂപ ഏതാനും ദിവസം മുന്‍പ് നല്‍കിയിരുന്നു. ഏപ്രിലില്‍ തുടക്കം കുറിച്ച തുളസി കതിര്‍ കൂട്ടായ്മ ഒരു മാസം മുന്‍പാണ് ഔദ്യോഗികമായി നിലവില്‍ വന്നത്. പാലക്കുന്ന് കഴകത്തിലെ 1200 സമുദായ അംഗങ്ങള്‍ ഇതിനകം കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ടെന്ന് പ്രസിഡന്റ് വേണുഗോപാല്‍ പാലക്കുന്ന് പറഞ്ഞു. രണ്ടാഴ്ചക്കകം വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് തുക സമാഹരിച്ചത്. പിന്നീട് അയച്ചുകിട്ടിയ 5750 രൂപയും ഉടനെ കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *