രാജപുരം:സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പരയ്ക്ക് ബളാംതോട് മായത്തി ഭഗവതി ക്ഷേത്രത്തില്‍ തുടക്കമായി. ബളാംതോട് ടൗണില്‍ സ്വാമിക്ക് സ്വീകരണം നല്‍കി തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉദ്ഘാടന സഭ കേരള റിട്ട.സ്‌പെഷല്‍ സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട് ഐഎഎസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ആര്‍.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മായത്തി ഭഗവതി ക്ഷേത്രം പ്രസിഡന്റ് കെ.എന്‍.വിജയകുമാരന്‍ നായര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.പി.അജന്തകുമാര്‍ സ്വാഗതവും, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ.അശോകന്‍ നന്ദിയും പറഞ്ഞു. ഒക്ടോബര്‍ 8 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ 6.30 വരെയാണ് പ്രഭാഷണം. മലയോരത്ത് ആദ്യമായാണ് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണ പരമ്പര നടക്കുന്നത്.