കാഞ്ഞങ്ങാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അജാനൂര്‍ വാര്‍ഡ് 18 കൊളവയല്‍ അംഗന്‍വാടിയിലേക്ക് കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും വാര്‍ഡ് മെമ്പറുമായ കുഞ്ഞാമിന പരിപാടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷൗക്കത്തലി എ.കെ അധ്യക്ഷത വഹിച്ചു. ഹംസ അസീസ് പി, ഗോവിന്ദന്‍ നമ്പൂതിരി, ബഷീര്‍ കുശാല്‍, എഎല്‍എംസി കമ്മിറ്റി കണ്ണന്‍, അബ്ദുല്‍ റസാഖ്, കരീം പാലക്കി, റഹീം, ഹാറൂണ്‍ ചിത്താരി എന്നിവര്‍ സംസാരിച്ചു. ജയലക്ഷ്മി ടീച്ചര്‍ സ്വാഗതവും അന്‍വര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.