രാജപുരം : രാജപുരം ഹോളി ഫാമിലി സ്‌കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ എച്ച് എഫ് എച്ച് എസ് യുഎഇ കൂട്ടായ്മയുടെ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ”ഒന്നിച്ചോരോണം 2K26′ അത്യന്തം ആവേശകരമായും വിപുലമായും നടന്നു. കൂട്ടായ്മ പ്രസിഡന്റ് നിഷാത് ഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഐ.എ.എസ്.എല്‍ ഡയറക്ടറും എഴുത്തുകാരനുമായ എം.ഒ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ മാത്യു ആടുകുഴിയില്‍ ആശംസയും ജോസ് കുഴിക്കാട്ടില്‍ ഓണ സന്ദേശവും നല്‍കി.

കൂട്ടായ്മ സെക്രട്ടറി ജിമിറ്റ് തോമസ് സ്വാഗതം ആശംസിക്കുകയും ട്രഷറര്‍ വിനു പെരിങ്ങേലില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോജീഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സുനില്‍ ജോസഫ്, അനൂപ്, മനുമോള്‍, സന്ദീപ് മാത്യു, ഷൈന്‍ മാത്യു എന്നിവര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്ത്വം നല്‍കി. കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളുമടങ്ങിയ സവിശേഷമായ പരിപാടികള്‍ അരങ്ങേറി. സ്‌നേഹവും ഐക്യവും നിറഞ്ഞ ഒരു ഓണസ്മരണയായി ”ഒന്നിച്ചോരോണം 2K26′ മാറി.