വയോജനദിനത്തില്‍ ചുള്ളിക്കരയിലെ ഫാത്തിമ്മയ്ക്ക് ആദരം.

രാജപുരം : ലോക വയോജന ദിനത്തില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫ്രെണ്ടസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചുള്ളിക്കര യൂണിറ്റ് നേതൃത്വത്തില്‍ യൂണിറ്റ് പരിധിയിലെ ഏറ്റവും പ്രായം കൂടിയ ചുള്ളിക്കര അത്തിയടുക്കം പാറയിലെ ഫാത്തിമ്മ യെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ബേബി പനക്കച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. (എം) ഏരിയാകമ്മിറ്റി അംഗം പി.ദാമോദരന്‍ , ലോക്കല്‍ സെക്രട്ടറി സി.കുഞ്ഞികണ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിനു കുര്യാക്കോസ്, പനത്തടി ബാങ്ക് ഡയറക്ടര്‍ നസീമ റസാഖ്, കെ.വി.ഷാബു, ലോറന്‍സ്, മമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. നാരായണന്‍ അയറോട്ട് സ്വാഗതവും നൗഷാദ് ചുള്ളിക്കര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *