രാജപുരം: കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അന്താരാഷ്ട്ര വയോജന ദിനം ജില്ലാതല ഉദ്ഘാടനം കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വ്വഹിച്ചു.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു .ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ കെ ടി ദിനാചരണ സന്ദേശം നല്‍കി .കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ ,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീവിദ്യ പി , ഗീത പി ,റോയി പി എല്‍ ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ ബി എം , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ ,ടെക്‌നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന്‍ എ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് രാജന്‍ സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് പൂടംകല്ല് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഷിന്‍സി വി കെ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്നബോധവല്‍ക്കരണ സെമിനാറിന് ജില്ലാ മാനസിക ആരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ . ശ്രീജിത്ത് കൃഷ്ണന്‍, ഡെപ്യൂട്ടു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അജയ് രാജന്‍ , താലൂക്കാശുപത്രി ഡയറ്റിഷ്യന്‍ മൃദുല അരവിന്ദ് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി. ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുഭാഷ് അറുകരയുടെ നാട്ടുമൊഴികള്‍ എന്ന പരിപാടിയും അരങ്ങേറി. വിവിധ ദേശീയ ആരോഗ്യ പരിപാടികളുടെ സ്‌ക്രീനിങ്ങും നടന്നു.