രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ഐടി ഫെസ്റ്റ് സമാപിച്ചു

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് ദിവസമായി നടന്നു വന്ന ഐടി ഫെസ്റ്റ് സമാപിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 27 സ്‌കൂളുകളില്‍ നിന്നായി ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്ററി വിഭവങ്ങളില്‍ നിന്നായി നാനൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

വിവിധ മത്സര ഇനങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ ബിജു ജോസഫ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. ഷിനോ പി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആശ ചാക്കോ, കോളേജ് സൂപ്രണ്ട് സി. എമിലി എന്നിവര്‍ വിതരണം ചെയ്തു. ഐടി ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. ജിന്‍സിമോള്‍ ജോസഫ് സ്വാഗതവും സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ദക്ഷണ്‍ കിരണ്‍ നന്ദിയും പറഞ്ഞു.രണ്ടു ദിവസമായി നടന്ന ഫെസ്റ്റില്‍ മുഴുവന്‍ പ്രോഗ്രാമും സോഫ്റ്റ്വെയറുകളും ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ തന്നെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കോര്‍ഡിനേറ്റ് ചെയ്തത് ഫെസ്റ്റിനു മനോഹാരിത കൂട്ടി. ഫെസ്റ്റിനോട് അനുബന്ധമായി വെര്‍ച്വല്‍ റിയാലിറ്റി,റോബോട്ടിക്, ഐടി അനുബന്ധ ഉപകരങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *