കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം ‘കലാമയൂരം 2026’ന് തിരിതെളിഞ്ഞു

രാജപുരം:കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ കലോത്സവം ‘കലാമയൂരം 2026 ‘ ന് തിരിതെളിഞ്ഞു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നാട്ടുകാരനും പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഡോ.ബെന്നറ്റ് എന്ന സിനിമയിലെ നായകനുമായ ജിന്‍സ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്ത് കൊച്ചു കലാകാരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. പരപ്പ ബ്ലോക്ക് മെമ്പര്‍ സിനു കുര്യാക്കോസ്,കള്ളാര്‍ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ പി, വാര്‍ഡ് മെമ്പര്‍ ഗീത പി, എസ്എംസി ചെയര്‍മാന്‍ ശശിധരന്‍ എ, മദര്‍ പി ടി എ പ്രസിഡന്റ് ഷീല എം, ഹെഡ്മാസ്റ്റര്‍ നാരായണന്‍ കെ , സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി, ഷാജി ജോസഫ് പി, സ്റ്റാഫ് സെക്രട്ടറി ഷൈലജ വി ടി, സുമതി എം, സ്‌കൂള്‍ ചെയര്‍മാന്‍ മാസ്റ്റര്‍ ശ്രീനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ അധ്യക്ഷത യോഗത്തിന് പ്രിന്‍സിപ്പാള്‍ സുനിത എം സ്വാഗതവും ആര്‍ട്‌സ് കണ്‍വീനര്‍ ബേബിപ്രസന്ന കെ പി നന്ദിയും പറഞ്ഞു. കലോത്സവത്തിന് കലാമയൂരം 2026 എന്ന പേര് നിര്‍ദ്ദേശിച്ച കുമാരി ശിവാനി അനില്‍കുമാറിന് മുഖ്യതിഥി ഉപഹാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *