രാജപുരം: ബിരുദധാരികള്‍ക്കായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ഒക്ടോബര്‍ ഒന്നിന് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. കോളേജിലെ കരിയര്‍ ആന്‍ഡ് പ്ലേസ്മെന്റ് സെല്‍, അമാന ടൊയോട്ടയുമായി സഹകരിച്ചാണ് റിക്രൂട്ട്മെന്റ് പരിപാടി സംഘടിപ്പിക്കുന്നത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫ്രഷേഴ്‌സിനും അവസരമുണ്ട്.
സെയില്‍സ് ഓഫീസര്‍, ബാക്ക് ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പെരിയ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലായിരിക്കും ജോലി. ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30ന് കോളേജ് ക്യാമ്പസില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. നേരിട്ടെത്തുന്നവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്.