കോടോം ബേളൂര്‍ പഞ്ചായത്ത് സ്വച്ഛതാ ഹി സേവ കൈയ്യോടു കൈ ചേരല്‍ ശുചിത്വ ക്യാംപെയിന്‍ ലോഗോ പ്രകാശനം ചെയ്തു

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന സ്വച്ഛ് ഹി സേവ മാലിന്യ മുക്ത കേരളത്തിനായി കൈയ്യോട് കൈ ശുചിത്വ ക്യാംപെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസി ഡണ്ട് ടി.വി ജയചന്ദ്രന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍മാന്‍ കെ ഭൂപേഷ് ന് നല്‍കി തുടക്കം കുറിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസസമിതി, ജനപ്രതി നിധികള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് ക്യാംപെയിന്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍ ആര്‍.പി സി.പി. വി വിനോദ് കുമാര്‍ പരിപാടി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ പി സി സംസാരിച്ചു.

ഒക്ടോബര്‍ 2 നുള്ളില്‍ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചിയാക്കും. ഒക്ടോബര്‍ 2 ന് ശുചിത്വ പ്രതിജ യും ശുചിത്വ ബോധവല്‍ക്കരണത്തിനായി കൂട്ടയോട്ടം സംഘടിപ്പിക്കും.സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കായി പ്രസംഗം, ചിത്രരചന പോസ്റ്റര്‍,ഉപന്യാസ മല്‍സരങ്ങളും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടപ്പിക്കും. യോഗത്തില്‍ പി. ഇ. സി സെക്രട്ടറി കെ.വി അനില്‍കുമാര്‍ സ്വാഗതവും പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ ഒ.വി. സുമിത്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *