ഓപ്പറേഷന്‍ തൂഫാന്‍ കളളാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു

രാജപുരം:ഓപ്പറേഷന്‍ തൂഫാന്‍ കളളാര്‍പഞ്ചായത്ത് തല ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രജിത ഉദ്ഘാടനം ചെയ്തു. രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ അഭിജിത്ത് വിഷയ അവതരണം നടത്തി ജനപ്രതിനിധികള്‍ക്ക് ബാഡ്ജ് വിതരണം ചെയ്തു. സീനിയര്‍ പോലീസ് ഓഫീസര്‍ സ്മിത സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ പി ഗീത, ശ്രീവിദ്യ പി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമിറ്റി ചെയര്‍മാന്‍ പി.എല്‍ റോയി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ തൂഫാന്‍ പതാക ഉയര്‍ത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *