രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണല്‍ ബ്ലോക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി നിര്‍മ്മിച്ച ഗാലക്‌സി തിയേറ്റര്‍ – ജിയോഗ്രാഫിക്കല്‍ & ലേര്‍ണിംഗ് ലാബ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാരിക്കാല്‍ ബിപിസി ഷൈജു സി പദ്ധതി വിശദീകരണം നടത്തി. പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറക്കോല്‍ രാജന്‍, പരപ്പ ബ്ലോക്ക് മെമ്പര്‍ സിനു കുര്യാക്കോസ്, കള്ളാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ പി, വാര്‍ഡ് മെമ്പര്‍ ബിന്ദു ഗംഗാധരന്‍, ജിയോ ലാബ് റിസോഴ്‌സ് പേഴ്‌സണ്‍ പുഷ്പാകരന്‍ പി, പിടിഎ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍, എസ് എം സി ചെയര്‍മാന്‍ ശശിധരന്‍ എ, സ്റ്റാഫ് സെക്രട്ടറി സുമതി എം എന്നിവര്‍ സംസാരിച്ചു .നാരായണന്‍ കെ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി നന്ദിയും പറഞ്ഞു.