രാജപുരം : അട്ടേങ്ങാനം വെള്ളമുണ്ടയില്‍ വീട്ടുവളപ്പില്‍ കയറിയുണ്ടായ ആക്രമണത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. രാഘവന്‍ നായര്‍ (70), ഭാര്യ ഇന്ദിര (65), അയല്‍വാസി യദു (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരുടെയും കൈകള്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. വീട്ടുവളപ്പില്‍ കയറിയ യുവാവ് രാഘവന്‍ നായരെയും ബഹളം കേട്ടെത്തിയ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ യദുവിനും വെട്ടേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് അക്രമിയെ പിടികൂടി അമ്പലത്തറ പോലീസിന് കൈമാറി. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം ആരംഭിച്ചു.