കാസര്‍ഗോഡ് സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവം പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിച്ചു.

പള്ളിക്കര : കാസര്‍ഗോഡ് ജില്ല സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് ജില്ലാ കലോത്സവം സെപ്റ്റംബര്‍ 25, 26. രണ്ട് ദിവസങ്ങളിലായി പള്ളിക്കര സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നുവരികയാണ്. കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല എന്‍. ഇ. പി കോഡിനേറ്റര്‍ പ്രൊഫസര്‍ ജോസഫ് കോയിപ്പള്ളി ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. കാസര്‍കോട് സഹോദയ കോംപ്ലക്‌സ് പ്രസിഡണ്ട് റവറന്റ് ഫാദര്‍ ജോസ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് സഹോദയ കോംപ്ലക്‌സ് ട്രഷറര്‍ ജസ്റ്റിന്‍ ആശംസ പ്രസംഗം നടത്തി. റവറന്റ് ഫാദര്‍ ജോസ് ഉദ്ഘാടകനുള്ള സ്‌നേഹോപഹാരം കൈമാറി. സെന്റ് മേരിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്രിജിറ്റ് സ്വാഗതവും കാസര്‍ഗോഡ് സഹോദയ കോംപ്ലക്‌സ് സെക്രട്ടറി റവറന്റ് ഫാദര്‍ മാത്യു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ മത്സരങ്ങള്‍ വേദിയില്‍ അരങ്ങേറി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 20 സ്‌കൂളുകളില്‍ നിന്നായി ഇരുപത്തി ഒന്നോളം മത്സര ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. കലോത്സവം ശനിയാഴ്ച സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *