ഓപ്പറേഷന്‍ തൂഫാന്‍: ലഹരിക്കെതിരെ അണിനിരന്ന് വിദ്യാര്‍ത്ഥികള്‍

പെരിയ: ലഹരി വിപത്തിനെതിരെ അണിനിരന്ന് വിദ്യാര്‍ത്ഥികള്‍. ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് കേരള കേന്ദ്ര സര്‍വകലാശാലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീ (എന്‍എസ്എസ്)മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ ക്യാംപയിനില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അമ്പലത്തറ ജിവിഎച്ച്എസ്എസ്, ബെള്ളിക്കോത്ത് മഹാകവി പി. സ്മാരക ജിവിഎച്ച്എസ്എസ്, കുണിയ ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായി. ലഹരി വിരുദ്ധ സന്ദേശവുമായി റാലിയും കലാപരിപാടിയും അരങ്ങേറി.

ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് യുവാക്കളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരെ ലഹരിയുടെ പിടിയില്‍ അകപ്പെടാന്‍ അനുവദിക്കരുത്. ക്യാംപസുകളെയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഓരോ വിദ്യാര്‍ത്ഥിയും ലഹരിക്കെതിരായ പോരാളികളായി മാറണം. എങ്കില്‍ മാത്രമാണ് വികസിത ഭാരതമെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളു. അദ്ദേഹം വിശദീകരിച്ചു. ഡോ. എം. നാഗലിങ്കം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സി.എ. ഗീത, ഡോ. എ. സദാനന്ദം, ഡോ. ഗുജ്ജേട്ടി തിരുപ്പതി, ജെ. ഗണേഷ് രണധീര്‍, ഡോ. എം. വെങ്കണ്ണ, ബിന്ദു ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജഗദീശന്‍ കെ.യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *