രാമഗിരിയില്‍ സി.പി.ഐ.എം വര്‍ഗ്ഗ, ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം നടന്നു

രാവണേശ്വരം: സി.പി.ഐ.എം രാമഗിരി ഫസ്റ്റ് ബ്രാഞ്ചിന്റെ കീഴില്‍ വരുന്ന ബാലസംഘം, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു, എ. ഐ.കെ. എസ്,
എ. ഐ. ഡി.ഡബ്ല്യു.എ, കെ.എസ്.കെ.ടി.യു, പ്രവാസി സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനം സംഘടിപ്പിച്ചു. രാമ ഗിരിയില്‍ നടന്ന അനുമോദന പരിപാടി കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ സെറീന സലാം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം രാമഗിരി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അനീഷ് രാമഗിരി അധ്യക്ഷത വഹിച്ചുപ്രമുഖ സിനിമ താരവും മറിമായം ഫെയിമുമായ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ സെറീന സലാം ഉപഹാരം നല്‍കി അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷന്‍ മെമ്പര്‍ കെ.സബീഷ്, സി.പി.ഐ.എം ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രന്‍, കര്‍ഷകസംഘം ചിത്താരി വില്ലേജ് പ്രസിഡണ്ട് ബി. മാധവന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍, പ്രവാസി സംഘം ചിത്താരി വില്ലേജ് സെക്രട്ടറി പി. മഞ്ജുനാഥന്‍, ഡി.വൈ.എഫ്.ഐ ചിത്താരി വില്ലേജ് ട്രഷറര്‍ ശരണ്യ, ബാലസംഘം വില്ലേജ് സെക്രട്ടറി ഹരിചന്ദ്, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ. പവിത്രന്‍, എസ്. ശശി, ടി. ശാന്തകുമാരി, എ.കെ. ജിതിന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ രാജു രാമഗിരി സ്വാഗതവും ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം പി. എസ്.ആനന്ദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സനല്‍ പാടിക്കാനത്തിന്റെ പാട്ടും പറച്ചിലും മെന്റലിസവും വിവിധ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *