രാജപുരം: കേരളീയ ചുവര്‍ ചിത്രകലയുടെ അനശ്വരലാവണ്യം ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ കലാസ്വാദകരിലേക്ക് എത്തിക്കാന്‍ കെ ആര്‍ സി തായന്നൂര്‍ ഒരുങ്ങുന്നു. ഇദ്ദേഹം സ്ഥാപിച്ച ആകൃതി സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൂനയിലെ പ്രശസ്തമായ രാജാരവിവര്‍മ്മ ആര്‍ട്ട് ഗ്യാലറിയിലാണ് വര്‍ണ്ണയാത്ര എന്ന പേരില്‍ പത്താം ഏകാങ്ക ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 29 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള ഈ കലാവിരുന്നില്‍ വിവിധ ക്യാന്‍വാസുകളിലായി 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയില്‍ തീര്‍ത്ത നൂറോളം ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ചിത്രകാരന്‍ എന്നതിലുപരി ശില്പി അഭിനേതാവ് പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കെ ആര്‍ സി തായന്നൂര്‍. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ പ്രകാശനം ചെയ്ത ഔദ്യോഗിക ബ്രോഷറോ ടെയാണ് ഈ ചിത്രപ്രദര്‍ശനത്തിന്റെ തുടക്കം കുറിച്ചത്. ജീവന്‍ തുടിക്കുന്ന നിരവധി ശില്പങ്ങള്‍ അദ്ദേഹത്തിന്റെ കരവിരുവിരു തില്‍ പിറവി എടുത്തിട്ടുണ്ട്. തായന്നൂരിലെ ഇന്ദിരാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ ഏറെ ശ്രദ്ധേയമാണ്.
2021 ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഈ കലാകാരനെ തേടിയെ എത്തിയിട്ടുണ്ട്. 29ന് വൈകുന്നേരം അഞ്ചുമണിക്ക് രാജാരവിവര്‍മ്മ ആര്‍ട്ട് ഗ്യാലറിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പി വി ഭാസ്‌കരന്‍ (ചെയര്‍മാന്‍, മലയാള ഭാഷ സാംസ്‌കാരിക പ്രചാരണ സംഘം) വര്‍ണ്ണയാത്ര ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഡോ.ഗണേഷ് കുമാര്‍, ( മാനേജിങ് ഡയറക്ടര്‍, അയോക്കി ഫാബ്രിക്കണ്‍) സതീഷ് ഭാസ്‌കര്‍ റാവു കുല്‍ക്കര്‍ണി, ജഗദീഷ് തനാജി കുമ്പാര്‍ (ആക്ടര്‍) വിശിഷ്ട അതിഥികളായി സംബന്ധിക്കും. ആകൃതി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ മൂന്നു മുതല്‍ 70 വയസ്സ് വരെയുള്ള വര്‍വര്‍ വിദ്യാര്‍ഥികളായി ഉണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നിരവധി പ്രദര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പൂനയിലെ വര്‍ണ്ണയാത്രയ്ക്ക് ശേഷം 2027 വിദേശരാജ്യങ്ങളില്‍ തന്റെ ചിത്രപ്രദര്‍ശനം എത്തിക്കണമെന്നാണ് ഈ കലാകാരന്റെ സ്വപ്നം.