യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനില്ല; തീരുമാനം ഉപേക്ഷിച്ച് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമം നിലനില്‍ക്കുമ്പോഴും യൂണിറ്റിന് 30 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് കെ.എസ്.ഇ.ബി പിന്മാറി. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് ബോര്‍ഡ് ഉപേക്ഷിച്ചത്. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് ഭാവിയില്‍ ജനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം.

നിലവില്‍ കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്തിന് ഉറപ്പായിട്ടുള്ളത്. യൂണിറ്റിന് 10 രൂപ നിരക്കില്‍ ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കെ.എസ്.ഇ.ബി തുടരുകയാണ്. വരും മണിക്കൂറുകളില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം കൂടുതല്‍ ഗുരുതരമായേക്കും.

രാത്രികാലങ്ങളിലെ വൈദ്യുതി നിയന്ത്രണങ്ങളെച്ചൊല്ലി പ്രതിപക്ഷത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടിയന്തരമായി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ അധികൃതര്‍ ആലോചിച്ചത്. എന്നാല്‍ ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ തന്നെ പ്രതിസന്ധി പരിഹരിക്കാനുള്ള മറ്റ് വഴികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *