റോഡിലെ കുഴി കണ്ട് ലോറി വെട്ടിച്ചു; ബൈക്കില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറത്ത് റോഡിലെ കുഴി കാരണം ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. റോഡിലെ വലിയ കുഴി കണ്ട് വെട്ടിച്ച ലോറി എതിരെ വന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹോദരന്‍ സഞ്ജയിന് (29) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷൊര്‍ണൂര്‍ ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബൈക്കിലേക്ക് എതിരെ വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് റോഡിലെ കുഴിയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് വ്യക്തമായത്. കണ്ണിയംപുറം പാലത്തിന് സമീപം റോഡില്‍ രൂപപ്പെട്ട കുഴികള്‍ കാരണം ഉണ്ടാകുന്ന രണ്ടാമത്തെ അപകട മരണമാണിത്. താല്‍ക്കാലികമായി മെറ്റല്‍ ഇട്ട് മൂടുന്നതല്ലാതെ റോഡ് പൂര്‍ണ്ണമായി റീ-ടാര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *