ട്രെയിന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക; പാലക്കാട് ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി! 24, 25 തീയതികളില്‍ ഗതാഗത മാറ്റം

പാലക്കാട്-ആലപ്പുഴ റൂട്ടിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഈ മാസം 24, 25 തീയതികളില്‍ ചില ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തി. 24-ാം തീയതി പുറപ്പെടുന്ന ടാറ്റാനഗര്‍-എറണാകുളം എക്‌സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25-ാം തീയതി സര്‍വീസ് നടത്തുന്ന മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22207) എന്നീ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും.

ഈ ദിവസങ്ങളില്‍ മാവേലി എക്‌സ്പ്രസിന് എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. അതുപോലെ എസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ സ്റ്റോപ്പുകള്‍ ഒഴിവാക്കി എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ സ്റ്റോപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *