നായാട്ടിനിടെ തോക്കും മാനിറച്ചിയുമായി നായാട്ടു സംഘത്തിലെ ഒരാള്‍ പിടിയില്‍

പാണത്തൂര്‍: നായാട്ടിനിടെ തോക്കും മാനിറച്ചിയുമായി നായാട്ടു സംഘത്തിലെ ഒരാള്‍ പിടിയില്‍. പാണത്തൂര്‍ കര്‍ണ്ണാടക കരിക്കെ തോട്ടം സ്വദേശിയായ സിദ്ദീഖ് (50) ആണ് നായാട്ടിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രണ്ട് പേരായ നൗഫല്‍ എ.ടി, സുബൈര്‍ എം.ഇ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ 2.30 മണിയോടു കൂടി പാണത്തൂര്‍ പ്ലാന്‍ന്റേഷന്‍ കോപ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ കാട്ടൂര്‍ കൂപ്പിന് സമീപം വച്ചാണ് ഇയാള്‍ വനം വകുപ്പുദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന ഒരു തോക്ക്, 40 കിലോ ഇറച്ചി, 2 ടോര്‍ച്ച് ലൈറ്റ്, 2 കത്തി എന്നിവ പിടിച്ചെടുത്തു.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്) രാജു എം.പി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) പ്രകാശന്‍ വി.വി, ബി.എഫ്.ഒ മാരായ വിനീത് വി, വിമല്‍ രാജ് ഡി, പ്രവീണ്‍ കുമാര്‍ ജി.എസ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *