കാഞ്ഞങ്ങാട്: ‘ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ സോണ്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മീലാദ് റാലിയുടെ ഭാഗമായി, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് റാലി കാഞ്ഞങ്ങാട് നഗരത്തെ വര്‍ണ്ണശബളമാക്കി. വൈകുന്നേരം പുതിയകോട്ട മഖാം സിയാറത്തോടെ ആരംഭിച്ച റാലി കാഞ്ഞങ്ങാട് നഗരം ചുറ്റി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തെക്കേപ്പുറത്ത് സമാപിച്ചു.
പ്രവാചക പ്രകീര്‍ത്തനങ്ങളാലപിച്ചും ഇസ്ലാമിക പതാകകളേന്തിയും നീങ്ങിയ ഘോഷയാത്രയില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് അണിനിരന്നത്. റാലിക്ക് മാറ്റുകൂട്ടി വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ദഫ് മുട്ട്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയുമുണ്ടായിരുന്നു .കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്,എസ്.എസ്.എഫ്,സോണ്‍ നേതാക്കളായ വി.സി. അബ്ദുല്ല സഅദി, കെ.പി. അബ്ദുറഹ്‌മാന്‍ സഖാഫി, ഹമീദ് മൗലവി കൊളവയല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി ആറങ്ങാടി, ബി.കെ. അബ്ദുറഹ്‌മാന്‍ ഹാജി, ബഷീര്‍ മങ്കയം, മടിക്കൈ അബ്ദുല്ല ഹാജി, ഹസൈനാര്‍ മദനി പരപ്പ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല മൗലവി ക്ലായിക്കോട്, മദനി അബ്ദുല്‍ ഹമീദ്, ശിഹാബുദ്ദീന്‍ അഹ്‌സനി, അബ്ദുസ്സലാം പുഞ്ചാവി, ഇബ്രാഹിം സഖാഫി കൊളവയല്‍, റാഷിദ് ഹിമമി ബങ്കളം, ഇ.കെ. അബ്ദുറഹ്‌മാന്‍, സുബൈര്‍ പടന്നക്കാട്, നൗശാദ് ചുള്ളിക്കര തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി.