രാജപുരം: ഖല്‍ബിലുണ്ട് എന്റെ നബി’ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ വിവിധ സോണ്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന മീലാദ് റാലിയുടെ ഭാഗമായി, കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രൗഢഗംഭീരമായ മീലാദ് റാലി ഇന്ന് നടക്കും.
വൈകുന്നേരം 4 മണിക്ക് പുതിയകോട്ട മഖാം പരിസരത്ത് നടക്കുന്ന സിയാറത്തോടെയാണ് റാലിക്ക് തുടക്കമാകുന്നത്.
തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരം ചുറ്റി നീങ്ങുന്ന ഘോഷയാത്ര തെക്കേപ്പുറത്ത് വെച്ച് സമാപിക്കും.
വര്‍ണ്ണശബളമായ ദഫ് മുട്ട്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ അണിനിരക്കും. റാലിയുടെ വിജയകരമായ നടത്തിപ്പിനായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് എസ്.എസ്.എഫ് നേതാക്കള്‍ നേതൃത്വം നല്‍കും. റാലിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.