ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാഞ്ഞങ്ങാട്ട് ഹ്രസ്വചിത്രം ഒരുങ്ങുന്നു: പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു; ജനമൈത്രി പോലീസ് എസ്.ഐ. പ്രദീപന്‍ കോതോളി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ പോരാടുന്ന ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് കാഞ്ഞങ്ങാട്ട് ലഹരി വിരുദ്ധ ഹ്രസ്വ ചിത്രം ഒരുങ്ങുന്നു. കാഞ്ഞങ്ങാട് കര്‍പ്പൂരേശ്വര പൂങ്കാവ് ശിവക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു. കര്‍പ്പൂരേശ്വര മേല്‍ശാന്തി പൂജയ്ക്ക് നേതൃത്വം നല്‍കി. അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും അടക്കം നിരവധി ആളുകള്‍ ചിത്രത്തിന്റെ പൂജയില്‍ പങ്കാളികളായി. തുടര്‍ന്ന് ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചിത്രീകരണത്തില്‍ കാഞ്ഞങ്ങാട് ജനമൈത്രി പോലീസ് എസ് ഐ പ്രദീപന്‍ കോതോളി ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സിജി രാജന്‍ കാഞ്ഞങ്ങാട് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നത് സി.പി. രാജേഷാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് യു.കെ. പ്രവീണ്‍കുമാറാണ്. വിബി കണ്ണന്‍ കെ കാര്‍ത്തിക് എന്നിവര്‍ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നു. തന്മയ അശോകമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷ്ലി മോള്‍, അതുല്‍ കൃഷ്ണന്‍, ടി. വി.സൂരജ് വൈഷ്ണവ്, പ്രജീന, വി.വി. സ്‌നേഹ, എ.എസ്.അഞ്ജന, വി. ബിജേഷ് തുടങ്ങി 18 ഓളം കലാകാരന്മാരോടൊപ്പം ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ഈ ബോധവല്‍ക്കരണ ഹ്രസ്വ ചിത്രത്തില്‍ പങ്കാളികളാകുന്നു

Leave a Reply

Your email address will not be published. Required fields are marked *