കുവൈത്തില്‍ മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള പരിശോധനകള്‍ ശക്തമാക്കിയതിന്റെ ഭാഗമായി സാല്‍മിയയില്‍ വന്‍ മയക്കുമരുന്ന് വേട്ട നടന്നു. ഹവല്ലി ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടന്ന പട്രോളിംഗിനിടയിലാണ് ഭീതി പരത്തുന്ന രീതിയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ രണ്ട് പ്രതികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
പോലീസ് വാഹനം കണ്ട ഉടന്‍ കയ്യിലുണ്ടായിരുന്ന ഹെറോയിന്‍ പാക്കറ്റുകള്‍ എറിഞ്ഞുകളഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥര്‍ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആകെ 163 പാക്കറ്റ് ഹെറോയിന്‍ പോലീസ് കണ്ടെടുത്തു. തുടര്‍ നടപടികള്‍ക്കായി പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.