പാലക്കുന്ന്: പാലക്കുന്ന് ജെ സി ഐ, നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ചീറ്റ തെരുവത്ത് ചാമ്പ്യന്മാരായി. ഐ എം എ കാഞ്ഞങ്ങാട്, വോള്‍ക്കാനോ വരഞ്ഞൂര്‍ ബിരിക്കുളം, ജെ സി ഐ നീലേശ്വരം എലൈറ്റ് ടീമുകള്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. ചെമ്മനാട് കിക്ക് സോണ്‍ ടര്‍ഫില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡണ്ട് എ.സജിനി അധ്യക്ഷത വഹിച്ചു. ജെ സി ഐ ഇന്ത്യ മേഖല 19ന്റെ പ്രസിഡന്റ് അരുണ്‍ പ്രഭു, വാര്‍ഡ് അംഗം ഇല്യാസ് കട്ടക്കാല്‍, പ്രോഗ്രാം ഡയറക്ടര്‍ റഫീഖ് ഉദുമ, സെക്രട്ടറി ഡോ. ധീരജ് ശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.