പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള വളണ്ടിയര്‍ സംഗമവും പെരുങ്കളിയാട്ടത്തിന്റെ ധനകാര്യ ഏകോപനത്തിനായി തയ്യാറാക്കിയ ‘നിധി’ മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗും ബേക്കല്‍ ഡിവൈ.എസ് പി.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ. വിജയലക്ഷ്മി (വാര്‍ഡ് അംഗം) അധ്യക്ഷയായി. കണ്‍വീനര്‍ മനോജ് കരിപ്പോടി, ജോയിന്റ് കണ്‍വീനര്‍ പ്രദീപ് കരിപ്പോടി, കാസര്‍കോട് നോര്‍കോട്ടിക് സെല്‍ ഡിവൈ.എസ്സ്.പി ഡോ. ബാലകൃഷ്ണന്‍, ബേക്കല്‍ എസ് ഐ പ്രിന്‍സ് ജോണ്‍, വര്‍ക്കിംഗ് ചെയര്‍മാന്മാരായ അമ്പു ഞെക്ലി, കെ.വി. രഘുനാഥന്‍, ജനറല്‍ കണ്‍വീനര്‍ വി.വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, മാതൃ സമിതി പ്രസിഡന്റ് ശാന്ത സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.