പാലക്കുന്ന്: ഉദുമ പഞ്ചായത്ത്, സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറി,ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്നിവ സംയുക്തമായി നടത്തിവരുന്ന ഉദുമ ആയുഷ് യോഗ ക്ലബ്ബിന്റെ കീഴില്‍ പതിമൂന്നാമത് യോഗ ക്ലബ്ബ് റെഡ് വേള്‍ഡ് ക്ലബ് കൊപ്പല്‍ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു.കൊപ്പല്‍ വാര്‍ഡ് അംഗം എം.എ മൈമൂന അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഫ്ന, യോഗ ഇന്‍സ്ട്രക്ടര്‍ വി. പ്രമോദ്, പാലക്കുന്ന് വാര്‍ഡ് അംഗം കാപ്പില്‍ മുഹമ്മദ് ഷിയാസ് , കെ. നിമ്മി, കെ.ആര്‍.രേഷ്മ എന്നിവര്‍ പ്രസംഗിച്ചു.