ഹാന്റ് ബോളില്‍ ഡോ.അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കോടോത്ത് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി

രാജപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ ഹോസ്ദുര്‍ഗ്ഗ് സബ് ജില്ലാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഇന്‍ഡോര്‍ മിനി സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ഹാന്റ് ബോള്‍ മത്സരത്തില്‍ ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കോടോത്ത് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം, ജൂനിയര്‍ പെണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം , ജൂനിയര്‍ ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം സീനിയര്‍ ആണ്‍കുട്ടികള്‍ ഒന്നാം സ്ഥാനം, സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ മൂന്നാം സ്ഥാനം. കുട്ടികളുടെ അക്ഷീണ പ്രയത്‌നവും അര്‍പ്പണ മനോഭാവവും ആണ്‍ വിജയത്തിന് പിന്നില്‍ എന്ന് കായികാദ്ധ്യാപകന്‍ കെ. ജനാര്‍ദ്ദനന്‍പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *