പള്ളിക്കര: ഗവണ്‍മെന്റ് എല്‍. പി സ്‌കൂള്‍ ചെറുക്കാപാറക്ക് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും ബി. ആര്‍. സി ബേക്കല്‍ സ്‌കൂളിന് അനുവദിച്ച സ്റ്റാര്‍സ് വര്‍ണ്ണ കൂടാരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനവും സ്‌കൂളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠനും, ബി. ആര്‍. സി ബേക്കല്‍ സ്‌കൂളിന് അനുവദിച്ച സ്റ്റാര്‍സ് വര്‍ണ്ണ കൂടാരത്തിന്റെ നിര്‍മാണ പ്രവര്‍ത്തി ഉത്ഘാടനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരനും നിര്‍വഹിച്ചു, ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. വി .ജയശ്രീ അദ്ധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാരായ വിജയന്‍ എം, ലീന രാഘവന്‍, അരവിന്ദ.കെ (AEO ബേക്കല്‍ ), ദിലീപ് കുമാര്‍ കെ. എം (ബി പി സി, ബേക്കല്‍ BRC ), സനില്‍ കുമാര്‍ (BRC ട്രൈനര്‍ ബേക്കല്‍ ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, സ്‌കൂള്‍ ഹെഡ്മിസ്‌ട്രേസ് ശോഭന സി സ്വാഗതവും, പി ടി എ പ്രസിഡന്റ് അജിത് കുമാര്‍ .എം നന്ദിയും പറഞ്ഞു.