രാജപുരം: കേരള സീനിയര്‍ സിറ്റിണ്‍സ് ഫോറം പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോകവയോജന പീഡന ബോധവല്‍ക്കരണ ദിനാചരണം ബളാംതോട് മില്‍മാ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. വയോജനങ്ങള്‍ വിവിധ തരത്തിലുള്ള പീഢനങ്ങള്‍ സഹിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ താഴെ തല മുറയേയും മുതിര്‍ന്ന വരേയും ഒരുപോലെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തില്‍ പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു.
സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. പനത്തടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനില വേണുഗോപാല്‍ റിട്ടോര്‍ഡ് എസ് ഐ പി കെ വേ ണുഗോപാല്‍, കെ എസ് സി എഫ് ജില്ല വൈസ് പ്രസിഡന്റ് തോമസ് ടി തയ്യില്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ ലൂക്കോസ് മുളവനാല്‍, പി ഡി ഹരിദാസ് പാണത്തൂര്‍, കെ കൃഷ്ണന്‍കുട്ടി ചാമുണ്ഡിക്കുന്ന് ശ്യാമള കൃഷ്ണന്‍ അരിപ്രോട്, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍ ചന്ദ്രശേഖരന്‍ നായര്‍ സ്വാഗതവും സമ്മേളനത്തില്‍ യൂണിറ്റ് സെക്രട്ടറി കെ മണി നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസിന്റെ 77-ാം ജന്മദിനാഘോഷവും നടത്തി.