സ്‌പോട്‌സിനെ ലഹരിയാക്കാന്‍ ഗോളടി മത്സരം സംഘടിപ്പിച്ചു

പാലക്കുന്ന്: സംഘചേതന കുതിരക്കോടും മൈഭാരത് കാസറകോടും ചേര്‍ന്ന് സ്‌പോട്‌സിനെ ലഹരിയാക്കുക എന്ന സന്ദേശത്തോടെ
ലോക കപ്പ് ഫുട്‌ബോള്‍ ഗോളടി മത്സരം നടത്തി. പള്ളിക്കര പഞ്ചായത്ത് അംഗം സുജാത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് രതീഷ് വളപ്പില്‍വീട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രാജേഷ് കുമാര്‍, പി. പദ്മനാഭന്‍, എ.ടി. രാമചന്ദ്രന്‍, ടി. ദിനേശ് ്പ്രിയേഷ്, വിപിന്‍ കുമാര്‍ പ്രസംഗിച്ചു

ഗോളടി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ അശോക് കുമാറും വിപിന്‍ കുമാറും വനിതാ വിഭാഗത്തില്‍ പ്രിയ മഹേഷ്, ജിഷ്മ കുഞ്ഞിക്കണ്ണനും ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ അഭിജിത്ത് മണിയും അഭിനന്ദ് രാമചന്ദ്രനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമയ നാരായണന്‍, ദക്ഷ രാജേഷ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

Leave a Reply

Your email address will not be published. Required fields are marked *