പുതിയപുര വയനാട്ടുകുലവന്‍ തറവാട്ടില്‍ കുടുംബ സംഗമം

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്ര മാങ്ങാട് ബാര പ്രാദേശിക സമിതിയില്‍ മാങ്ങാട് പുതിയ പുര വയനാട്ടുകുലുവന്‍ തറവാട്ടില്‍ നടന്ന കുടുംബ സംഗമം കഴകം മുന്‍ പ്രസിഡന്റ് സി. എച്ച്. നാരായണന്‍ ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം തെയ്യംകെട്ട് നടക്കുന്ന തറവാടാണിത്. പ്രസിഡന്റ് ചന്ദ്രഗോപാല്‍ മധുര്‍ അധ്യക്ഷത വഹിച്ചു. കോളിക്കര നാരായണന്‍ ആയത്താര്‍ , അശോകന്‍ വെളിച്ചപ്പാടന്‍, ചെമ്മനാട് പഞ്ചായത്ത് അംഗം മണികണ്ഠന്‍ മണിയങ്ങാനം, ഉദുമ പഞ്ചായത്ത് അംഗം എം. ജാനകി, അച്യുതന്‍ ആടിയത്ത് , തിലകരാജന്‍ മാങ്ങാട്, ബി. ബാലകൃഷ്ണന്‍ തെക്കേവീട്, പി. പി. മോഹനന്‍, കണ്ണന്‍ കണ്ണികുളങ്ങര, കെ. എം. സുധാകരന്‍, എം. ബി. ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. 10,12 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *