രാജപുരം :കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ്, കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്, സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി എരുമക്കുളം, എന്‍.എസ്.എസ്. യൂണിറ്റ്, ഡോ. എ.ജി.എച്ച്.എസ്.എസ്. കോടോത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസ്‌പെന്‍സറിയുടെ യോഗ ഹാളില്‍ അന്താരാഷ്ട്ര യോഗ ദിനാചരണവും യോഗ പരിശീലന ക്ലാസും സംഘടിപ്പിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദന ടി. പി. ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേഷ് കെ. അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഫ്ന മൊയ്തു സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രിസിപ്പാള്‍ പി. എം. ബാബു , പ്രോഗ്രാം ഓഫീസര്‍ എന്‍ എസ് എസ് അനീഷ് ബി, പഞ്ചായത്തംഗംഅജീഷ് പി. എന്‍, ശ്രീജ പി , പി. കുഞ്ഞികൃഷ്ണന്‍, പി. രമേശന്‍ , പി. സുഭാഷ് എന്നിവര്‍ സംസാരിച്ചു.