രാജപുരം: കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്‌സ്, അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളില്‍ ആരോഗ്യബോധവും മാനസിക ഉല്ലാസവും വളര്‍ത്തുന്നതിന് ഇത്തരം പരിപാടികള്‍ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീബ അലക്‌സ് അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.