കാഞ്ഞങ്ങാട് : സിപി എന്ന ചുരുക്ക പേരില്‍ അറിയപ്പെട്ടിരുന്ന സൗത്ത് ചിത്താരിയിലെ പൗരപ്രമുഖനും ബിസിനസുകാരനുമായ സി.പി.അബ്ദുല്ല ഹാജി (84) നിര്യാതനായി. കഴിവുറ്റ ബിസിനസുകാരനും അതിലുപരി തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു അന്തരിച്ച സി.പി.അബ്ദുല്ല ഹാജി. അദ്ദേഹത്തിന്റെ വേര്‍പാട്ട് നാടിനും, ബന്ധുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമാണ്. ഭാര്യ: സി.മറിയം (മണ്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ കുഞ്ഞാമദ് പാലക്കിയുടെ സഹോദരി). പിതാവ്: പുതിയവളപ്പില്‍ അഹമ്മദ് ഹാജി. മാതാവ്: ദൈനബ ഉമ്മ. മക്കള്‍: സുബൈര്‍, ഹാരിസ്, ദൈനബി, സുഹറ, റസീന, സൗജത്ത്. മരുമക്കള്‍: അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി, എം.കെ.കുഞ്ഞബ്ദുല്ല, പി.എച്ച്.കുഞ്ഞബ്ദുല്ല, ഷമീമ, ഹസീന.