കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും സതിയമ്മ മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈസ് പ്രസിഡന്റ് ജോസ് മോന്‍ സിറിയക്ക് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പ്രശാന്ത് പി ജി , വിദ്യാരംഗം കണ്‍വീനര്‍ അംബിക പി വി സ്റ്റാഫ് സെക്രട്ടറി സുമതി എം, അധ്യാപകനും എഴുത്തുകാരനുമായ രാജന്‍ ചുള്ളി, വിവിധ ക്ലബ്ബ് കണ്‍വീനര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
പോസ്റ്റര്‍ രചന മത്സരം അക്ഷരമരം, ആസ്വാദന കുറിപ്പ് മത്സരം, വായന മത്സരം, എന്റെ പ്രിയ അക്ഷരം , അക്ഷര പയറ്റ് തുടങ്ങി ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *