രാജപുരം: യു.ഡി.എഫ്.സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരണ്ടി യുടെ ഭാഗമായി സ്ത്രീകള്‍ക്ക് കെ.എസ് ആര്‍. ടി.സി. യില്‍ സൗജന്യ യാത്രക്ക് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കള്ളാറില്‍ മധുരം വിതരണം ചെയ്തുകൊണ്ട് സ്വീകരണം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സന്തോഷ് വി ചാക്കോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ,വൈസ് പ്രസിഡന്റ് എം എം സൈമണ്‍, മണ്ഡലം ഭാരവാഹികളായ ഒ ടി ചാക്കോ, രേഖ സി, ഗിരീഷ് കുമാര്‍ നീലിമല,സെന്റിമോന്‍, രാജേഷ് പെരുമ്പള്ളി,മാത്യു,ശശിധരന്‍ മൊടക്കെട്ട്, സി സി ബേബി, വിനോദ് കപ്പിത്താന്‍, സണ്ണി അന്തിക്കാട്, സിജോ ചമക്കാല, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.