രാജപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകള്‍ക്കുള്ള സൗജന്യ കെ എസ് ആര്‍ ടി സി ബസ് യാത്രയ്ക്ക് പാണത്തൂരില്‍ വച്ച് പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ബസ്സില്‍യാത്രക്കാരായ ആളുകള്‍ക്ക് മണ്ഡലം കമ്മിറ്റിയുടെ വക മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.സ്വീകരണ പരിപാടികള്‍ക്ക് മണ്ഡലം പ്രസിഡന്റ് എം ജയകുമാര്‍,ബ്ലോക്ക്പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, പഞ്ചായത്ത് സ്ഥിരം സമിതി കെ ജെ ജെയിംസ്, സുപ്രിയ അജിത്ത്, മെമ്പര്‍മാരായ റീന തോമസ്, എന്‍. വിന്‍സെന്റ്,കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജോണി തോലം പുഴ , കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സണ്ണി ഇലവുങ്കല്‍,മധു റാണിപുരം, രാജീവ് തോമസ്, വി ഡി ജോഷി, ലക്ഷ്മിപാണത്തൂര്‍, അമ്മിണി പട്ടുവം, പി. എ. മുഹമ്മദ് കുഞ്ഞി, രാജേഷ് കണിയാന്തറ, റോയ് പാണത്തൂര്‍, ജോസ് നാഗരോലില്‍, ബ്രിജില്‍, സി രാലവന്‍, നാരായണന്‍ നായര്‍, ശ്രീധരന്‍ കോയത്തടുക്കം, മനോജ് പാണത്തൂര്‍,അബ്ബാസ് പുഞ്ചാവി, റഫീഖ് പാണത്തൂര്‍, എം.ബാലു, വിനോദ് ജോസഫ്, ജോര്‍ജ്ജ് കല്ലപ്പള്ളി, മുരളി കൃഷ്ണന്‍,തുടങ്ങി വര്‍ നേതൃത്വം നല്‍കി.*