പാലക്കുന്ന് : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും കാസര്‍കോട് യോഗാ അസോസിയേഷനും സംയുക്തമായി നടത്തിയ ജില്ലാ സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക്ക് സ്‌കൂള്‍ ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വി.രാജേന്ദ്രന്‍ അധ്യക്ഷനായി. കനിവ് പാലിയേറ്റീവ് ജില്ലാ ചെയര്‍മാന്‍ കെ. വി. കുഞ്ഞിരാമന്‍, ജില്ലാപഞ്ചായത്തംഗം ടി. വി. രാധിക, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുല്ല,
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബഷീര്‍ പാക്യാര, ഇ. വി. ശ്രീലത,വൈഎകെ സംസ്ഥാന കമ്മിറ്റിയംഗം വി ഗണേഷ്, യോഗാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം വി നാരാണന്‍, മധു മുതിയക്കാല്‍, ടി നാരായണന്‍,ശ്രീധരന്‍ വയലില്‍, കെ. ബി. എം. ഷെരീഫ്, സൗമ്യ പത്മനാഭന്‍, പി. വി. ചന്ദ്രന്‍, പി. പി. സുകുമാരന്‍, വി പ്രമോദ്, പി. ദീപ, ടി പി രാകേഷ്, യോഗ ഏഷ്യന്റെഫറി കെ പ്രേമരാജന്‍. പ്രവാസി സംഘം ജില്ല പ്രസിഡന്റ് ഒ നാരായണന്‍, ടി വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സമാപന പരിപാടിയില്‍ പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാം വാതുക്കല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ സമ്മാന വിതരണം നല്‍കി. സംഘാടക സമിതി കണ്‍വീനര്‍ കെ. പി. പ്രദീപ് കുമാര്‍ എ.വി. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു . ഏഴു വേദികളിലായി
വിവിധവിഭാഗങ്ങളില്‍ 8 മുതല്‍ 75 വയസ്സുവരെയുള്ളവര്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പ് യോഗയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നതായി.
യോഗസന സ്‌പോട്‌സ്, ആര്‍ടിസ്റ്റിക് യോഗ, ആര്‍ട്ടിസ്റ്റിക് പെയര്‍യോഗ, ഫ്രീഫ്‌ലോ യോഗാഡാന്‍സ് എന്നിവയിലായിരുന്നു മത്സരം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിഭാഗത്തില്‍ വെവ്വേറെ മത്സരം നടന്നു. തിഞ്ഞെടുക്കപ്പെട്ടവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ജില്ല സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പ് പാലക്കുന്ന് ഗ്രീന്‍വുഡ് പബ്ലിക്ക് സ്‌കൂള്‍ ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു