സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച തറവാട് അംഗങ്ങള്‍ക്ക് സ്‌നേഹാദരവ് നല്‍കി ബന്തടുക്ക നെച്ചിപ്പടുപ്പ് വലിയ വീട് തറവാട്

രാജപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച തറവാട് അംഗങ്ങള്‍ക്ക് സ്‌നേഹാദരവ് നല്‍കി ബന്തടുക്ക നെച്ചിപ്പടുപ്പ് വലിയ വീട് തറവാട്
2026 ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച തറവാട് അംഗങ്ങളായ കിരണ്‍ മാസ്റ്റര്‍ കടുമനക്കും കൃഷ്ണന്‍ പുണ്ടൂരിനും സ്നേഹാദരവ് നല്‍കി. ബന്തടുക്ക നെച്ചിപ്പടുപ്പ് വലിയ വീട് തറവാട് കമ്മിറ്റി
35 വര്‍ഷക്കാലത്തെ അധ്യാപന സേവനം പൂര്‍ത്തീകരിച്ച് കിരണ്‍ മാസ്റ്റര്‍ സൂരംബയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നും 21 വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തീകരിച്ച് സ്‌പെഷല്‍ വില്ലേജ് ഓഫീസറായി കൃഷ്ണന്‍ പുണ്ടൂര്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസില്‍ നിന്നുമാണ് വിരമിച്ചത്. തറവാട് പ്രസിഡന്റ് കുമാരന്‍ നെല്‍പ്പാടിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൃഷ്ണന്‍ പനക്കുളം, ബാലകൃഷ്ണന്‍ ആര്‍ നെച്ചിപ്പടുപ്പ്, അബുജാക്ഷന്‍ മാളംങ്കെ, ബി നാരായണന്‍, തെയ്യം കലാകാരന്‍ ജനാര്‍ദ്ദനന്‍ കവേനാടന്‍, ചിത്ര പൊയിനാച്ചി, സലീന നെച്ചിപ്പടുപ്പ് എന്നിവര്‍ സംസാരിച്ചു.കിരണ്‍ മാസ്റ്റര്‍, കൃഷ്ണന്‍ പുണ്ടൂര്‍ മറുപടി പ്രസംഗം നടത്തി.ചടങ്ങിന് ടി.കെ.നാരായണന്‍ കോടോത്ത് സ്വാഗതവും പ്രദീപ് അണിഞ്ഞ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *