രാജപുരം: മുന്‍ എംഎല്‍എ എം കുഞ്ഞിരാമന്‍ നമ്പ്യാരുടെ 12-ാം ചരമ വാര്‍ഷിക ദിനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര രാജീവ് ഭവനില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യുണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി, സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, കെ പി സിസി മെംബര്‍ മീനാക്ഷി ബാലകൃഷ്ണന്‍, അഡ്വ. പി കെ ചന്ദ്രശേഖരന്‍ , ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് എ ലത,കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, കള്ളാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി കെ നാരായണന്‍ , പി എ ആലി , മണ്ഡലം പ്രസിഡന്റ് മാരായ എം ജയകുമാര്‍, ബാലകൃഷ്ണന്‍ ബാലൂര്‍ എന്നിവര്‍ സംസാരിച്ചു. സജി പ്ലച്ചേരി സ്വാഗതവും സജി പ്ലച്ചേരിപുറത്ത് നന്ദിയും പറഞ്ഞു.