റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റാണിപുരത്ത് മഞ്ഞള്‍ കൃഷി തുടങ്ങി.

രാജപുരം:കേരള വനം വന്യജീവി വകുപ്പിന്റെ മിഷന്‍ കൃഷി പുനരുജ്ജീവനവും മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവും പദ്ധതിയുടെ ഭാഗമായി വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ വനം – പരിസ്ഥിതി സൗഹൃദ കൃഷി രീതികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റാണിപുരത്ത് മഞ്ഞള്‍ കൃഷി തുടങ്ങി.
പനത്തടി പഞ്ചായത്ത് പ്രസിസന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു മുഖ്യാതിഥിയായി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്, പനത്തടി പഞ്ചായത്തംഗം എം ഷിബു , കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ , പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , പനത്തടി കൃഷി ഓഫീസര്‍ വി വി മധുസൂദനന്‍ , വന സംരക്ഷണ സമിതി സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, ട്രഷറര്‍ എം കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *