രാജപുരം: തുടര്‍ച്ചയായി വിജയശതമാനം നിലനിര്‍ത്തുകയും, അച്ചടക്കത്തില്‍ മാതൃകാപരമായ നിലവാരം പൂലര്‍ത്തുകയും ചെയ്യുന്ന മലയോരത്തെ മികച്ച വിദ്യാലയമായ രാജപുരത്തെ ഹോളി ഫാമിലി ഹയര്‍ സെക്കന്റി സ്‌കൂളിനെ രാജപുരം പൗരസമിതി സ്നേഹാദരവ് നല്‍കി.
കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മനേജര്‍ ഫാ. ജോസ് അരിച്ചിറ അധ്യക്ഷത വഹിച്ചു.
റിജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്എസ്ഇ വിനോദ് കുമാര്‍ എ കെ മുഖ്യാതിഥിയായി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍, പിടി എ പ്രസിഡന്റ് റോയി പി എല്‍ , എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്രാഹം കെ ഒ , സ്‌കൂള്‍ മുന്‍ പ്രിന്‍സി പ്പാള്‍ കെടി മാത്യു, കെവി വി ഇ എസ് രാജപുരം യൂണിറ്റ് പ്രസിഡന്റ് എന്‍ മധു, എ സി ബാലകൃഷ്ണന്‍, കെ ഗോപി, എസ് എം ജോണി എന്നിവര്‍സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജോ സൈമണ്‍ മറുപടി പ്രസംഗം നടത്തി. പൗരസമിതി പ്രതിനിധി ജെന്നി കുര്യന്‍ സ്വാഗതവും, ഹെഡ് മാസ്റ്റര്‍ സജി മാത്യു നന്ദിയും പറഞ്ഞു.