മൂന്നാം മൈല്‍ മുണ്ടോട്ട് എന്‍.കെ. ഉണ്ണികൃഷ്ണന്‍ ആണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട്:
വീട്ടിലെ കിടപ്പ് മുറിയില്‍ സൂക്ഷിച്ച എം. ഡി. എം. എയുമായി യുവാവ്
അറസ്റ്റില്‍. മൂന്നാം മൈല്‍ മുണ്ടോട്ട് എന്‍.കെ. ഉണ്ണികൃഷ്ണന്‍ (33) ആണ് ജില്ലാ പോലീസ് മേധാവി
വിജയഭാരത് റെഡി ഐപിഎസ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അമ്പലത്തറ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി. ഷിജു നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ നടത്തിയ റെയിഡിലാണ് വിട്ടിലെ അലമാരയില്‍ നിന്നും
2.12 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെത്തിയത്.
നേരെ പ്രവാസിയും എറണാകുളത്ത് ജോലിചെയ്ത യുവാവ് ഇപ്പോള്‍ നാട്ടില്‍
വെല്‍ഡിംഗ് ജോലി ചെയ്തുവരികയാണ്. പരിശോധ സംഘത്തില്‍ എ.എസ്. ഐ. പ്രിയേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ്, സിവില്‍ പോലീസ് ഓഫിസര്‍ രജിത, ഡ്രൈവര്‍ സന്തോഷ് എന്നിവരും ഉണ്ടായിരുന്നു.